തിരുവനന്തപുരം: ഗ്ലോബൽ എനർജി പാർലമെന്റ് (ജി.ഇ.പി) പന്ത്രണ്ടാം വാർഷിക സമ്മേളനം പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ നിർണായകമായ ഒരു വിഷയം ചർച്ച ചെയ്യാൻ വേദിയൊരുക്കിയതിന് ജി.ഇ.പി സ്ഥാപകൻ സ്വാമി ഈശയെ അദ്ദേഹം അഭിനന്ദിച്ചു. ഡിജിറ്റൽ യുഗത്തിൽ മാനവികത നിലനിർത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സെഷനിൽ ചർച്ച ചെയ്തു. ആനയറ ഈശ വിശ്വവിദ്യാലയത്തിലും ഓൺലൈനിലുമായി 25 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഹാബിറ്റാറ്റ് ടെക്നോളജി സ്ഥാപകൻ ജി.ശങ്കർ, ജി.ഇ.പി സെക്രട്ടറി ഡോ.എം.ആർ.തമ്പാൻ, ലേഡി കാർല ഡേവിഡ്,ഫ്രാൻസിലെ ജി.ഇ.പി റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ക്രിസ്റ്റോഫ് ഡുമാസ് തുടങ്ങിയവർ പങ്കെടുത്തു.