
തിരുവനന്തപുരം: അഴിമതി രഹിത സമൂഹത്തിൽ മാത്രമേ മനുഷ്യാവകാശങ്ങൾ പൂർണ്ണാർത്ഥത്തിൽ പരിപാലിക്കപ്പെടുകയുള്ളെന്ന് കേരള ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് നെഹ്രു പീസ് ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷ പരിപാടികളും നെഹ്രു സ്മാരക പ്രഭാഷണവും ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം.പ്രസംഗിച്ചോ സെമിനാറുകൾ സംഘടിപ്പിച്ചോ മാത്രം സംരക്ഷിക്കാവുന്നതല്ല മനുഷ്യാവകാശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡോ.കെ.മോഹൻ കുമാർ അദ്ധ്യക്ഷനായി. വി. പ്രതാപചന്ദ്രൻ, വി. ദിനകരൻ പിള്ള, മണക്കാട് സുരേഷ്, അഡ്വ. എൻ.അനിൽകുമാർ,പട്ടം സുധീർ എന്നിവർ സംസാരിച്ചു.
caption നെഹ്രു പീസ് ഫൗണ്ടേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം