
തിരുവനന്തപുരം: ക്രിസ്‌മസ് പുതുവത്സരം പ്രമാണിച്ച് വമ്പിച്ച ഡിസ്‌കൗണ്ട് മേളയാണ് ന്യൂ രാജസ്ഥാൻ മാർബിൾസിൽ നടക്കുന്നതെന്ന് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു.വലിപ്പം കൂടിയ ടൈൽസുകളെല്ലാം ഏകദേശം 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
ഇന്ത്യയിൽ ഉണ്ടാക്കുന്ന ടൈലുകളുടെ നല്ലൊരു പങ്കും കേരളത്തിലാണ് വിറ്റഴിക്കുന്നത്. എന്നാൽ കൊവിഡിന് ശേഷം കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖല പഴയതു പോലെ ഉണർന്നിട്ടില്ല.നിർമ്മാണ മേഖലയിൽ സാമ്പത്തിക മാന്ദ്യവുമുണ്ട്. കൂടാതെ ബിൽഡിംഗ് മെറ്റീരിയലിന്റെ കുതിച്ചുയരുന്ന വിലയും.ഈ കാരണത്താലാണ് വലിപ്പം കൂടിയ ടൈലുകൾ അതിന്റെ നിർമ്മാണത്തിനനുസരിച്ച് വിൽപ്പന നടക്കാത്തത്. മാർക്കറ്റിൽ വിറ്റുപോകാൻ കമ്പനികൾ പല മാർഗങ്ങളും സ്വീകരിച്ചുവരികയാണ്.കൂടുതൽ അളവ് ടൈലുകൾ ഉടൻ പണത്തിന് പർച്ചേഴ്സ് ചെയ്യുന്നവർക്ക് 40 ശതമാനം മുതൽ 50 ശതമാനംവരെ വില കുറച്ച് തരാൻ തയ്യാറാകുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് വലിപ്പം കൂടിയ ടൈലുകൾ കൂടുതൽ അളവിൽ പർച്ചേഴ്സ് ചെയ്ത് 50 ശതമാനം വിലക്കുറവിൽ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് സി.വിഷ്ണുഭക്തൻ പറഞ്ഞു.