student-police

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് നടത്തിയ സംസ്ഥാനതല ക്വിസ് മത്സരത്തിൽ ദേവിക കരിപ്പായി, ആനന്ദ് കൃഷ്ണ, ചാരുത് (ജി.എച്ച്.എസ്.എസ് മാലൂർ) എന്നിവരടങ്ങിയ കണ്ണൂർ റൂറൽ ജില്ല ഒന്നാം സ്ഥാനം നേടി.

അനന്യ.ജെ, ഗോവിന്ദ്. ആർ, അപർണ രാജീവ് (ഡി.വി.എൻ.എസ്.എസ്. എച്ച്.എസ്.എസ്, പൂവറ്റൂർ) എന്നിവർ അംഗങ്ങളായ കൊല്ലം റൂറൽ ജില്ലയ്‌ക്കാണ് രണ്ടാം സ്ഥാനം. നീരജ് കെ.ജെ, ശ്രീലക്ഷ്മി അജേഷ്, അനു മറിയം ജോസഫ് (ഫാ. ജി.കെ.എം.എച്ച്.എസ്, കണിയാരം) എന്നിവരുൾപ്പെട്ട വയനാട് ജില്ല മൂന്നാം സ്ഥാനം നേടി.

തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളജിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. 25,000, 15,000, 10,000 എന്നിങ്ങനെയാണ് സമ്മാനത്തുക. ജി.എസ്. പ്രദീപ്, അരുണ്‍ ശങ്ക‍ർ എന്നിവരാണ് ക്വിസ് നയിച്ചത്.

പൊലീസ് മേധാവി അനിൽകാന്ത് ക്വിസ് ഉദ്ഘാടനം ചെയ്തു. എഡിജിപി കെ പത്മകുമാർ, ഐജി പി വിജയൻ, പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.