jy

ശിവഗിരി : മാറുന്ന കാലത്തിനനുസരിച്ച് അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു .

ശിവഗിരി മഠത്തിലെത്തിയ ഗോകുലം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ഗുരുദേവൻ അറിവിന് ഏറെ പ്രോത്സാഹനം നൽകിയിരുന്നു. എല്ലാവർക്കും വിദ്യ അഭ്യസിക്കാൻ അവസരമുണ്ടാകണമെന്ന് ചിന്തിച്ച് അതനുസരിച്ചായിരുന്നു ഗുരുദേവന്റെ മുഖ്യ പ്രവർത്തനം. കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും സംസ്കൃത സ്‌കൂളുകളും ഗുരു സ്ഥാപിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന് ഗുരുദേവൻ പ്രോത്സാഹനം നൽകി. ശാരദാദേവിയെ ശിവഗിരിയിൽ പ്രതിഷ്ഠിച്ചത് അറിവിന്റെ ദേവതയായാണ്. കുമാരനാശാനെയും മറ്റും ഉപരിപഠനത്തിന് അയൽ സംസ്ഥാനത്ത് അയയ്‌ക്കാനും ഗുരുദേവൻ താൽപര്യം കാട്ടി. ശിവഗിരി തീർത്ഥാടനത്തിന് എട്ട് വിഷയങ്ങൾ കൽപ്പിച്ചനുവദിച്ചപ്പോൾ പ്രഥമസ്ഥാനം നൽകിയതു വിദ്യാഭ്യാസത്തിനായിരുന്നു. ലോകമാകെ സ്വാധീനം ചെലുത്തിയ ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ ഗുരുദേവൻ തീർത്ഥാടന വിഷയങ്ങളിൽ നിർദ്ദേശിച്ചിരുന്നുവെന്നും ഋതംഭരാനന്ദ സ്വാമി പറഞ്ഞു.

അധ്യാപകരായ പ്രഹ്ളാദൻ, ബിന്ദു മുരളി, ലൈന എന്നിവർ പങ്കെടുത്തു.