
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ പരിസരത്ത് റോഡ് മുറിച്ച് കടക്കവെ വീട്ടമ്മയെ വീഴ്ത്തി ബൈക്ക് നിറുത്താതെ പോയി.പെരുമ്പഴുതൂർ സ്വദേശിനി ലളിത (58) ആണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ വൈകിട്ട് 6മണിയോടെ അമ്മൻകോവിലിന് സമീപമാണ് സംഭവം.വീഴ്ചയിൽ ഗുരുതര പരിക്കേറ്റ ലളിതയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.ബൈക്ക് ഇടിച്ച് വീഴ്ത്തുന്ന ദൃശ്യം സമീപത്തെ കടയിൽ പതിഞ്ഞിട്ടുണ്ട്.ബസ് ഡിപ്പോയ്ക്ക് സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലുമുളള ഇരുചക്രവാഹന പാർക്കിംഗും അനധികൃത വഴിയോരക്കച്ചവടവും ഇവിടെ നിരന്തര അപകടത്തിന് കാരണമാകുന്നുണ്ടെന്ന പരാതി വ്യാപകമാണ്.