anil-kanth

തിരുവനന്തപുരം: ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കും. കുട്ടികളെ കാരിയറാക്കുന്നതിനെതിരേ കർശന നടപടിയുണ്ടാവും. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് അടക്കമുള്ള പദ്ധതികൾ പുരോഗമിക്കുന്നതായും ഡിജിപി പറഞ്ഞു.