
പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് ഗെയിം ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു.ചെറുവാരക്കോണം എൽ.എം.എസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ,ഗ്രാമ പഞ്ചായത്ത് അംഗം എം.സുനിൽ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ,അസിസ്റ്റന്റ് സെക്രട്ടറി അഭയകുമാർ,പ്രദീപ് എന്നിവർ സംസാരിച്ചു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികളായവരിൽ നിന്നും പഞ്ചായത്തിലെ കായിക ടീമിനെ തിരഞ്ഞെടുക്കും.