തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടത്ത് പ്രവർത്തിക്കുന്ന എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിച്ച സ്‌റ്റേറ്റ് ഡയറി ലബോറട്ടറിയിൽ പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള പരിശോധനകളും വെള്ളത്തിലെ ഐ.എസ് 10500 പ്രകാരം നിഷ്‌കർഷിച്ചിരിക്കുന്ന എല്ലാ പരിശോധനകളും കാലിത്തീറ്റയിലെയും അസംസ്‌കൃത വസ്‌തുക്കളിലെയും ബി.ഐ.എസ് പ്രകാരമുള്ള എല്ലാ പരിശോധനകളും ലാബിൽ ലഭ്യമാണ്. കുടിവെള്ളത്തിന്റെ അണുഗുണ നിലവാര പരിശോധനകളും കുറഞ്ഞ നിരക്കിൽ ചെയ്യും. എല്ലാ പരിശോധനകൾക്കും ഗവൺമെന്റ് അംഗീകൃത ഫീസ് ഈടാക്കും. ഫോൺ 0471- 2440074, 9495592514.