
ഉഴമലയ്ക്കൽ:റോഡ് മുറിച്ചുകടക്കുമ്പോൾ
സ്കൂട്ടറിടിച്ച് പരിക്കേറ്റ ഉഴമലയ്ക്കൽ പുതുക്കുളങ്ങര കൊങ്ങണം ചേലയിൽ വീട്ടിൽ എം.ജയരാജ് (47) ആശുപത്രിയിലെത്തവെ മരിച്ചു.
ഇക്കഴിഞ്ഞ 4 ന് വൈകിട്ട് കൊങ്ങണം ജംക്ഷനിൽ വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച്
പരിക്കേറ്രിരുന്നു.തുടർന്ന് ജയരാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം വീട്ടിൽ വിട്ടു. കഴിഞ്ഞ ദിവസം വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയരാജിനെ മിനിയാന്ന് നെടുമങ്ങാട് ഗവ.
ആശുപത്രിയിലേക്ക് വിടുകയായിരുന്നു. നെടുമങ്ങാട് ആശുപത്രിയിലെത്തി കുറച്ചുകഴിയവെ
ദേഹാസ്വാസ്ഥ്യമുണ്ടാവുകയും മരണമടയുകയുമായിരുന്നു .ഭാര്യ:റീന.മക്കൾ:ഹേബ,ഷെബിൻ.