
കിളിമാനൂർ: മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സെമിനാർ സംഘടിപ്പിച്ചു.അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള ദേശീയ സമ്മേളന ഫണ്ട് യോഗത്തിൽ ഏറ്റുവാങ്ങി.ഏരിയ പ്രവർത്തക യോഗവും സെമിനാറും സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്,സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു,ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.ഏരിയ ട്രഷറർ സരളമ്മ നന്ദി പറഞ്ഞു .