
നെടുമങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂഴിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ കെ.പി.സി.സി ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് ഉദ്ഘാടനം ചെയ്‌തു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എൻ. പുരം ജലാൽ, മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടമ്പള്ളി സനൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം അഭിജിത്ത് കുര്യാത്തി തുടങ്ങിയവർ പങ്കെടുത്തു.