
പിണറായി: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിണറായി - പാറപ്രം സമ്മേളനത്തിന്റെ 83-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 24ന് ജില്ലാതല ചിത്രരചനാമത്സരം സംഘടിപ്പിക്കും. റവന്യൂ ജില്ലയ്ക്ക് പുറമെ മാഹി, പള്ളൂർ പ്രദേശത്തുള്ളവർക്കും പങ്കെടുക്കാം. പിണറായി എ.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നഴ്സറി, എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി, കോളേജ്, പൊതുവിഭാഗം എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏറ്റവും നല്ല ചിത്രത്തിന് സ്വർണ്ണമെഡലും സർട്ടിഫിക്കറ്റും നൽകും. കൂടാതെ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർത്ഥികൾ പേപ്പർ ഒഴികെയുള്ള സാമഗ്രികൾ കൊണ്ടുവരണമെന്ന് ഭാരവാഹികൾ അറിയിച്ചു. താൽപര്യമുള്ളവർ 20നകം കൺവീനർ, പ്രോഗ്രാം കമ്മിറ്റി, സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ്, പിണറായി എന്ന വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0490 2384373, 9495084012