
പാറശാല: ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പാറശാല ചെറുവാരക്കോണത്തെ അൻപുനിലയം (വൃദ്ധസദനം ) സന്ദർശിച്ചു. അൻപുനിലയത്തിലെ അന്തേവാസികൾക്കായി അരി, പച്ചക്കറി, സോപ്പ്, ലിക്വിഡ് വാഷ്, പലഹാരങ്ങൾ, കേക്ക്, വസ്ത്രങ്ങൾ എന്നിവയും നൽകി.
ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രവർത്തകരെ അൻപുനിലയം അഡ്മിനിസ്ട്രേറ്റർ അജിതാ വിജയൻ സ്വാഗതം ചെയ്‌തു. ഫോറം ജില്ലാ സെക്രട്ടറി അഡ്വ. പ്രതാപ ദേവ് അന്തേവാസികൾക്കായി മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം താലൂക്ക് പ്രസിഡന്റ് എം.സിന്ധു കുമാർ, സെക്രട്ടറി സജീവ്.എസ്.എച്ച്, പി.കെ.സന്തോഷ്, ഷിനോജ്, ഗ്രീറ്റാ മേരി, ലോഹിദാസ്, ആൽബി അലോഷി, അഡ്വ.വിജയൻ, സജു, ബിനു തുടങ്ങിയവർ പങ്കെടുത്തു.