ik

തിരുവനന്തപുരം: അട്ടപ്പാടി ആനവായിൽ ഗർഭിണിയെ തുണിയിൽ കെട്ടി ആശുപത്രിയിലെത്തിച്ച സംഭവത്തിൽ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണിത്. ഭാഗ്യം കൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി താൻ ആ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. അവിടത്തെ ദുരിതാവസ്ഥ സർക്കാരിന് മുന്നിൽ കൊണ്ട് വരാൻ താനും സ്ഥലം എം.എൽ.എ ഷംസുദ്ദീനും നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. സർക്കാർ കോടികൾ ചെലവഴിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് പൂർണമായി ഉപയോഗിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം വേണമെന്നും. ഈ സംഭവത്തിലെ വീഴ്ച പരിശോധിച്ച് കുറ്റക്കാക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.