
പാറശാല: പാറശാല ഇടിച്ചയ്ക്കപ്ലാമുട് വാർഡിൽ നടന്ന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും തുടർന്ന് ഒരു വർഷത്തേക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകളും മുൻ എം.എൽ.എ ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു.പൂജപ്പുര ഗവ.സിദ്ധ റീജിയണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി ലേഖ.ജി.എസ്.മുഖ്യപ്രഭാഷണം നടത്തി.പാറശാല കൊടവിളാകം ഗവ.സിദ്ധ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വിവേക് ആൻഡ്രൂസ് കുടുംബാരോഗ്യ സന്ദേശവും,പരശുവയ്ക്കൽ പി.എച്ച്.സിയിലെ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഡ്വ.കെ.ബി.സാബു സുചിത്വ ആരോഗ്യ ബോധവത്കരണവും നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ,മുൻ മെമ്പർ എസ്.സുരേന്ദ്രൻ,ശിവജി ഐ.ടി.ഐ മാനേജർ ആർ.പ്രഭാകരൻ തമ്പി,എ.ഡി.എസ്.ചെയർപേഴ്സൺ ഡി.യമുന, ആശാവർക്കർമാരായ രജനി,വിജയകുമാരി,വാർഡ് വികസന സമിതി വൈസ് പ്രസിഡന്റ് ഹസൻ ഖാൻ, ഭാരവാഹികളായ എം.അബ്ദുൽറഷീദ്,ശാന്തി,സുമാദേവി തുടങ്ങിയവർ പങ്കെടുത്തു. വാർഡ്തല ഹെൽത്ത് കോ-ഓർഡിനേറ്റർ സിസ്റ്റർ സജി സ്വാഗതവും പ്രേരക് ലളിത നന്ദിയും പറഞ്ഞു. ക്യാമ്പ് കൺട്രോളർമാരായ ജീവചൈതന്യ സിദ്ധ ഹെൽത്ത് കെയർ ഡോ.ജീന എസ്.കുമാർ, ഡോ.അപർണ്ണ എന്നിവരുടെ നേതൃത്വത്തിൽ കാമ്പെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് ഒരു വർഷത്തോളം രണ്ടാഴ്ചയിലൊരിക്കൽ ഇടിച്ചയ്ക്കപ്ലാമൂട് തെറ്റിയിൽ അങ്കണവാടിക്ക് സമീപം തുടർ സൗജന്യ ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും നടക്കും.