
മലയിൻകീഴ്: ജില്ലാ പഞ്ചായത്ത് അംഗവും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന വി.കെ. മണികണ്ഠൻനായരുടെ 17-ാമത് അനുസ്മരണ സമ്മേളനം കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്‌തു. കോൺഗ്രസ് വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ. ബാബുകുമാർ അദ്ധ്യക്ഷത വഹിച്ചു. മലയിൻകീഴ് വേണുഗോപാൽ, അഡ്വ.ആർ.വി. രാജേഷ്, വിളപ്പിൽശാല ശശിധരൻനായർ, കാട്ടാക്കട സുബ്രഹ്മണ്യ പിള്ള, പേയാട് ശശി, എൽ.അനിത, മലയിൻകീഴ് ഷാജി, ജി.പങ്കജാക്ഷൻ, രാധാകൃഷണൻ നായർ,നടുക്കാട് അനിൽ എന്നിവർ സംസാരിച്ചു.