
വിട്ടുപോയത് പൊതുജനങ്ങൾക്ക് സമർപ്പിക്കാം
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിയ സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫീൽഡ് പരിശോധനയും കെട്ടിടങ്ങൾ അടക്കമുള്ളവയുടെ വിവര ശേഖരണവും ത്വരിതപ്പെടുത്തും.
ഇതിനായി കെസ്റക് ( കേരള റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ ) തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളും മാപ്പുകളും അടക്കമുള്ള പൂർണ്ണ രൂപം ഉടൻ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ വിദഗ്ധ സമിതി യോഗം നിർദ്ദേശിച്ചു. റിപ്പോർട്ടിൽ ഉൾപ്പെടാത്ത വിവരങ്ങളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് അറിയിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും.. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ജില്ലാടിസ്ഥാനത്തിൽ തദ്ദേശ വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും സ്ഥല പരിശോധന നടത്തി സാധൂകരിക്കണം . വിദഗ്ധ പരിശോധനാ സമിതിയുടെ അടുത്ത യോഗങ്ങൾ 20നും ജനുവരി 16 നും ഓൺലൈനായി ചേരും. 115 പഞ്ചായത്തുകളുടെ സർവ്വേ നമ്പരടക്കമുള്ള വിവരങ്ങളടങ്ങിയ പ്രൊഫോർമ തയ്യാറാക്കി പ്രസിദ്ധീകരിക്കാക്കാൻ നേരത്തേ മന്ത്രി എ.കെ.ശശീന്ദ്രൻ അഡ്വക്കേറ്റ് ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു.