ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണക്രിയകൾ ക്ഷേത്ര തന്ത്രി തിരുവട്ടാർ നാരായണ മംഗലത്ത് ശങ്കരരു നാരായണരുടെയും ക്ഷേത്രമേൽശാന്തി കാര്യവട്ടം മേനല്ലൂർ സതീശൻ പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തുടങ്ങി.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമേ ഇന്ന് രാവിലെ 6 മുതൽ ഗണപതിഹോമം,അധിവാസത്തിൽ ഉഷപൂജ,കലശം എഴുന്നള്ളിപ്പ്,അഭിഷേകം,10.55നും 11.30നും മദ്ധ്യേ ഇടയ്ക്ക് അഷ്ടബന്ധം ചാർത്തൽ,നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ലക്ഷാർച്ചന എന്നിവ നടക്കും.