jilla-keralolsavam

മലയിൻകീഴ് : നാലുനാൾ നീണ്ടുനിന്ന ജില്ലാതല കേരളോത്സവം വർണാഭമായ ഘോഷയാത്രയോടെ സമാപിച്ചു. മലയിൻകീഴ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ (ലെനിൻ രാജേന്ദ്രൻ നഗർ) നടന്ന സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുതകുന്ന വിധത്തിൽ വരും വർഷങ്ങളിൽ കേരളോത്സവത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ സമ്മാനവിതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം,നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ.രാജമോഹനകുമാർ, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിളപ്പിൽ രാധാകൃഷ്ണൻ,എം.ജലീൽ,വി.ആർ . സലൂജ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ലാലി(വിളവൂർക്കൽ), എ.വത്സലകുമാരി(മലയിൻകീഴ്),ടി.മല്ലിക,യുവജനക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർ ആർ.എസ് ചന്ദ്രികാദേവി,ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.എം. അൻസാരി എന്നിവർ സംസാരിച്ചു. 282 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് ചാമ്പ്യൻമാരായി. ഘോഷയാത്രയിൽ കുടുംബശ്രീ അംഗങ്ങൾ,ജനപ്രതിനിധികൾ,വിദ്യാർത്ഥികൾ,യുവജനക്ഷേമ ബോർഡ് അംഗങ്ങൾ എന്നിവർ അണിനിരന്നു. ഘോഷയാത്രാ വിഭാഗത്തിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനവും മലയിൻകീഴ് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനവും പള്ളിച്ചൽ ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.