ചാ​രും​മൂ​ട്:​ ​കു​ട്ടി​യെ​ ​വേ​ണ്ട​വി​ധം​ ​പ​രി​ച​രി​ക്കാ​ത്ത​ത് ​ചോ​ദ്യം​ ​ചെ​യ്ത​ ​ഭ​ർ​ത്തൃ​പി​താ​വി​നെ,​ ​ക​മ്പ​വ​ടി​ക്ക് ​അ​ടി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​യു​വ​തി​യും​ ​കാ​മു​ക​നും​ ​അ​റ​സ്റ്റി​ൽ.​ ​നൂ​റ​നാ​ട് ​പു​ലി​മേ​ൽ​ ​തു​ണ്ട​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​രാ​ജു​വി​നെ​ ​അ​ടി​ച്ച​ ​കേ​സി​ൽ​ ​മ​ക​ന്റെ​ ​ഭാ​ര്യ​ ​ശ്രീ​ല​ക്ഷ്മി,​ ​കാ​മു​ക​നാ​യ​ ​നൂ​റ​നാ​ട് ​വി​ല്ലേ​ജ് ​പു​തു​പ്പ​ള്ളി​ ​കു​ന്ന് ​മു​റി​യി​ൽ​ ​പാ​റ​പ്പു​റ​ത്ത് ​വ​ട​ക്കേ​തി​ൽ​ ​ബി​പി​ൻ​ ​എ​ന്നി​വ​രെ​യാ​ണ് ​കൊ​ല​പാ​ത​ക​ ​ശ്ര​മ​ത്തി​ന് ​നൂ​റ​നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്. കുട്ടിയെ വേണ്ട വിധം പരിചരിക്കാത്തതിൽ കഴിഞ്ഞ ദിവസം രാജു മരുമകളായ ശ്രീലക്ഷ്മിയുമായി വഴക്കുണ്ടായിരുന്നു. അതിന് ശേഷം ഇക്ക​ഴി​ഞ്ഞ​ 29​ന് ​രാ​ത്രി​ 11​ന് ​വീ​ടി​ന് ​സ​മീ​പ​ത്തെ​ ​റോ​ഡി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​രാജുവിന് നേരെ ആക്രമണമുണ്ടായത്.​ ​ഹെ​ൽ​മെ​റ്റ് ​ധ​രി​ച്ച് ​ബൈ​ക്കി​ലെ​ത്തി​യ​ ​യു​വാ​വ് ​ക​മ്പി​വ​ടി​ ​കൊ​ണ്ട് ​രാജുവിന്റെ ത​ല​യ്ക്കും​ ​ശ​രീ​ര​മാ​സ​ക​ല​വും​ ​അ​ടി​ച്ച് ​കൊ​ല്ലാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​വ​ശ​നാ​യ​ ​രാ​ജു​വി​ന് ​ആ​ളെ​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​തു​ട​ർ​ന്ന് ​മാ​വേ​ലി​ക്ക​ര​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​ത​ല​യ്ക്ക് 15​ ​തു​ന്ന​ലു​ണ്ടാ​യി.​ ​നൂ​റ​നാ​ട് ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൊ​ല​പാ​ത​ക​ ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ത്തു.​ ​സി.​സി ടി​വി​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തിയ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഒ​രാ​ൾ​ ​വാ​ഹ​ന​ത്തി​ൽ​ ​പോ​കു​ന്ന​താ​യി​ ​ക​ണ്ടെ​ങ്കി​ലും​ ​വ്യ​ക്ത​മ​ല്ലാ​യി​രു​ന്നു.​ ​അ​ടി​യേ​റ്റ​ ​ദി​വ​സം​ ​വൈ​കി​ട്ട് ​രാ​ജു​വും​ ​മ​രു​മ​ക​ളും​ ​ത​മ്മി​ൽ​ ​വ​ഴ​ക്കു​ണ്ടാ​യെ​ന്ന​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ശ്രീ​ല​ക്ഷ്മി​യെ​ ​പൊ​ലീ​സ് ​സം​ശ​യ​ ​നി​ഴ​ലി​ലാ​ക്കി.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ലാ​ണ് ​സം​ഭ​വ​ത്തി​ന്റെ​ ​ചു​രു​ള​ഴി​ഞ്ഞ​ത്. ശ്രീ​ല​ക്ഷ്മി​ ​പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ​രാ​ജു​വി​നെ​ ​ആ​ക്ര​മിക്കാൻ​ ​ബി​പി​ൻ​ ​തീ​രു​മാ​നി​ച്ച​ത്.പ​ട​നി​ലം​ ​ജം​ഗ്ഷ​നി​ലേ​ക്ക് ​പോ​യ​ ​രാ​ജു​ ​ബൈ​ക്കി​ൽ​ ​തി​രി​കെ​ ​വ​രു​മ്പോ​ൾ​ ​ബി​പി​ൻ​ ​പി​ന്തു​ട​രു​ക​യും​ ​വീ​ടി​നു​ ​സ​മീ​പം​ ​എ​ത്തി​യ​പ്പോ​ൾ​ ​മ​റി​ക​ട​ന്ന് ​ബൈ​ക്ക് ​ത​ട​ഞ്ഞു​നി​റു​ത്തി​ ​ക​മ്പി​വ​ടി​ക്ക് ​അ​ടി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
മ​രു​മ​ക​ളെ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ബി​പി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​മ​ന​സി​ലാ​യ​ ​പൊ​ലീ​സ് ​ഇ​രു​വ​രെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​മാ​വേ​ലി​ക്ക​ര​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​നൂ​റ​നാ​ട് സി.​ഐ​ ​പി.​ ​ശ്രീ​ജി​ത്ത്,​ ​എ​സ്.​ഐ​ ​നി​തീ​ഷ്,​ ​ജൂ​നി​യ​ർ​ ​എ​സ്.​ഐ​ ​ദീ​പു​ ​പി​ള്ള,​ ​എ​സ്.​ഐ​ ​രാ​ജേ​ന്ദ്ര​ൻ,​ ​സി.​പി.​ഒ​മാ​രായ
ക​ലേ​ഷ്,​ ​വി​ഷ്ണു​ ​ര​ഞ്ജി​ത്ത്,​ ​പ്ര​സ​ന്ന​ ​എ​ന്നി​വ​ർ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.