f

തിരുവനന്തപുരം : സഭയുടെ കൂദാശാ അർത്ഥതലങ്ങൾക്ക് കോട്ടം തട്ടാതെ ശുശ്രൂഷാ ശൈലികൾ നവീകരിക്കണമെന്ന് സി.എസ്.ഐ മോഡറേറ്റർ എ. ധർമ്മരാജ് റസാലം.കാലത്തിന്റെ മാറ്റങ്ങളും സാമൂഹിക നന്മയെയും മറക്കാതെ വൈദിക ശുശ്രൂഷ നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വൈദികരുടെ അഭിഷിക്ത കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈദിക ബിരുദം നേടിയ ഇരുപത്തിയേഴുപേരാണ് എൽ.എം.എസ് സി.എസ്.ഐ കത്തീഡ്രലിലെ ശുശ്രൂഷയിൽ വൈദികരായി അഭിഷിക്തരായത്. മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ , പാസ്റ്ററൽ ബോർഡ്‌ സെക്രട്ടറി റവ. ജെ. ജയരാജ്‌, വിമൻസ് ഫെലോഷിപ്പ് പ്രസിഡന്റ് ഷേർളി റസാലം, റവ. വേദരാജ്, റവ. പ്രിൻസ്റ്റൻ ബെൻ, റവ.സിബിൻ കല്ലുവിള എന്നിവർ സംസാരിച്ചു.