rsp

ആര്യനാട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക,പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എസ്.പി അരുവിക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.കുറ്റിച്ചൽ രജി അദ്ധ്യക്ഷത വഹിച്ചു.വിനോബ താഹ,ജി.ശശി,ജെ.സതികുമാർ,ഇറവൂർ ഷാജീവ്,വിനോബ സാദത്ത്,ചാങ്ങ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.