തിരുവനന്തപുരം:മയൂഖം സാഹിത്യ സാംസ്‌കാരിക വേദിയും ഫെമി ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച മയൂഖം സാംസ്കാരികോത്സവം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് മുഖ്യാതിഥിയായി.20 കൃതികളുടെ പ്രകാശനം ചീഫ് സെക്രട്ടറി വി.പി.ജോയ് നിർവഹിച്ചു.മയൂഖം സാഹിത്യ സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോയ് ജോൺ അദ്ധ്യക്ഷത വഹിച്ചു.ഡോ.ജോർജ്ജ് ഓണക്കൂർ,കവി ഏഴാച്ചേരി രാമചന്ദ്രൻ, സിനിമ താരം കൊല്ലം തുളസി,സാഹിത്യ വേദി സെക്രട്ടറി ചീഫ് കോർഡിനേറ്റർ രാജേഷ് പുല്ലമ്പാറ,സെക്രട്ടറി ടി.ആർ.സുധീഷ്,ട്രഷറർ ബിനു മോഹൻ എന്നിവർ പങ്കെടുത്തു.