
തിരുവനന്തപുരം: ഇരുപത്തിയേഴാമത് സംസ്ഥാന സീനിയർ സോഫ്ട്ബാൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഫ്ട്ബാൾ താരം വിനോദ്കുമാറിനെ മന്ത്രി വീണാ ജോർജ് ആദരിച്ചു. സോഫ്ട്ബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എൽ.ഹമീദ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ,മുൻസിപ്പൽ ചെയർമാൻ ടി.സക്കീർഹുസൈൻ ,സോഫ്ട്ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ശോശാമ്മ ജോൺ, പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ,സംസ്ഥാന സെക്രട്ടറി അനിൽ.എ.ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പടിയറ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ജനറൽ കൺവീനർ വിപിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.