
വിഴിഞ്ഞം: കോളിയൂർ സർവീസ് സഹകരണ സംഘം ഇടതുപക്ഷ മുന്നണി പിടിച്ചെടുത്തു. മുഴുവൻ സീറ്റിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. പി.കെ.എസ് സംസ്ഥാന പ്രസിഡന്റും സി.പി.എം കോവളം ഏരിയ കമ്മിറ്റി അംഗവുമായ വണ്ടിത്തടം മധു പ്രസിഡന്റായി.1946 ൽ സ്ഥാപിതമായ സഹകരണസംഘം മൂന്ന് പതിറ്റാണ്ടിലധികമായി യു.ഡി.എഫ് ഭരണസമിതിക്ക് കീഴിലായിരുന്നു. 1992ന് ശേഷം ബാലറ്റിലൂടെയുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നത്.
വിജയിച്ച പ്രവർത്തകരെ സി.പി.എം കോവളം ഏരിയ സെക്രട്ടറി പി. എസ്. ഹരികുമാർ സ്വീകരിച്ചു. തുടർന്ന് ഇടതുപക്ഷ പ്രവർത്തകർ പ്രകടനം നടത്തി. പൂങ്കുളം ജംഗ്ഷനിൽ നൽകിയ സ്വീകരണ യോഗത്തിൽ കെ. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. സി.പി.എം കോവളം ഏരിയ സെക്രട്ടറി പി. എസ്. ഹരികുമാർ, സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ, ജനതാദൾ ജില്ലാ സെക്രട്ടറി കോളിയൂർ സുരേഷ്, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി രഘുനാഥൻ, കേരള കോൺഗ്രസ് എം നേമം മണ്ഡലം സെക്രട്ടറി കോമളൻ, സി.പി.എം കോവളം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ജി. സനൽകുമാർ, എസ്. അജിത്ത്, കരിങ്കട രാജൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. അനൂപ് എന്നിവർ പങ്കെടുത്തു. ഭരണസമിതി : വണ്ടിത്തടം മധു പ്രസിഡന്റ്. എം ശ്രീകുമാരി, ടി .ആൻട്രൂസ്, കെ .രവീന്ദ്രൻ, എൻ .വസന്തകുമാരി, വി .ഷീജ, എം. ഐ രാജേഷ് കുമാർ എന്നിവർ അംഗങ്ങൾ