കഴക്കൂട്ടം: തുമ്പ സെന്റ്സേവ്യേഴ്സ് കോളേജും പൂർവ വിദ്യാർത്ഥി സംഘടനയും ചേർന്ന് 20 മുതൽ 23 വരെ സംഘടിപ്പിക്കുന്ന 'ലാ മാരി' സേവ്യർ അലുമ്നി ഫെസ്റ്റിന്റെ പ്രചാരണാർത്ഥം വാഹന വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി.കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ റാലി ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥി സംഘടന ജനറൽ കൺവീനർ ഡോ.സുജാതൻ അദ്ധ്യക്ഷത വഹിച്ചു.സിനിമാതാരം അലൻസിയർ മുഖ്യാതിഥിയായിരുന്നു.കോളേജ് പ്രിൻസിപ്പൽ ഡോ.വി.വൈ ദാസപ്പൻ,അഡ്വ.ഫാ.ജോസ് തച്ചിൽ, എം.എസ്.അനിൽ,ജീവ റോയൽ,ജെറി ബ്രൈറ്റ് തുടങ്ങിയവർ സംസാരിച്ചു. ജാഥാക്യാപ്റ്റൻമാരും വിദ്യാർത്ഥി പ്രതിനിധികളുമായ അജ്മൽ,അഖിൽ എന്നിവർ നയിച്ച റാലി കണിയാപുരം,ആറ്റിങ്ങൽ,ചിറയിൻകീഴ്,പെരുമാതുറ, തുമ്പ, വേളി വഴി ശംഖുമുഖത്ത് സമാപിച്ചു.സമാപന യോഗം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ഭാരവാഹികളായ ജെറി ബ്രൈറ്റ്,മാത്യൂ, ഗുരുകുമാർ,ഡോ.തോമസ് പി ജോൺ എന്നിവർ നേതൃത്വം നൽകി.