1

പൂവാർ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) പുല്ലുവിള ഫെറോന സമ്മേളനം സംഘടിപ്പിച്ചു. പുല്ലുവിള ഫെറോനാ വികാരി ഫാ.സിൽവസ്റ്റർ കുരിശ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ തിരുവനന്തപുരം രൂപത പ്രസിഡന്റ് പാട്രിക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പുതിയതുറ ആന്റണി ലോപ്പസ്, എസ്‌.ആൽബർട്ട്, പ്രഭാദ്, ജോൺ ബോസ്കോ, ബാബു നമ്പ്യാതി, സിസിലി, ഷിബിൻ, രാജകുമാർ, ഗീത എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രണ്ട് വർഷത്തേക്ക് പ്രസിഡന്റ് ആൽബർട്ട് കരിങ്കുളം, വൈസ് പ്രസിഡന്റുമാരായി ബാബു നമ്പ്യാതി, സിസിലി പുതിയതുറ, സെക്രട്ടറിയായി പ്രഭാത് ലൂർദ്ദിപുരം, ജോയിന്റ് സെക്രട്ടറിമാരായി ഗീത കൊല്ലംകോട്, ക്ലെമന്റ് പുതിയതുറ, ഖജാൻജി ജോൺ ബോസ്കോ, ഷിബിൻ പൂവാർ, സജു പള്ളം, രാജകുമാർ ലൂർദ്ദിപുരം, ബിനു നമ്പ്യാതി തുടങ്ങിയവരെ തിരഞ്ഞെടുത്തു. ഫെറോന ആനിമേറ്റർ സോണിയ സ്വാഗതവും, പള്ളം ഇടവക വികാരി ഫാ.ബിജിൻ നന്ദിയും പറഞ്ഞു.