h

തിരുവനന്തപുരം: കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ 46-ാമത് ദേശീയ സമ്മേളനം 16, 17, 18 തീയതികളിൽ രാമനാഥപുരത്ത് നടക്കും. 17ന് പ്രതിനിധി സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ഡോ.എ. നീലലോഹിതദാസ് അദ്ധ്യക്ഷനാകും. 18ന് നടക്കുന്ന കാമരാജ് അനുസ്മരണ സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ദേശീയ വൈസ് ചെയർമാൻ എൻ.കെ.അശോക് കമാർ അദ്ധ്യക്ഷനാകും. സമാപന സമ്മേളനം തമിഴ്‌നാട് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി രാജാ കണ്ണപ്പൻ ഉദ്ഘാടനം ചെയ്യും. വിവിധ ചർച്ചാസമ്മേളനങ്ങൾ നവാസ്‌കാനി എം.പി, ഡാനിഷ് അലി എം.പി., ഖാദർ ഭാഷ എം. എൽ.എ, പി.ജി.ആർ.സിന്ധു എന്നിവർ ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷൻ ദേശീയ കമ്മിറ്റി സെക്രട്ടറി വി.സുധാകരൻ അറിയിച്ചു.