ghj

തിരുവനന്തപുരം: കൊച്ചുവേളി യാർഡിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയത് ഉൾപ്പെടെ ഒന്നുമുതൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി നീക്കി. നാഗർകോവിൽ- ഏറനാട് എക്സ്പ്രസ്, കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി, കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ്, ഗുരുവായൂർ ഇന്റർസിറ്റി എന്നിവ ഒഴികെയുള്ളവ ഇന്നു മുതൽ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.


21 ട്രെയിനുകൾ പൂർണമായും 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. നാല് ട്രെയിനുകൾ വഴി തിരിച്ചുവിട്ടിരുന്നു. അതേസമയം കൊച്ചുവേളി സ്റ്റേഷനിൽ രണ്ടു പുതിയ പ്ലാറ്റ്‌ഫോം ട്രാക്ക് പ്രവർത്തനം ആരംഭിച്ചു.ആധുനിക ഇല്‌ക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനം കമ്മിഷൻ ചെയ്തു. യാർഡിൽ ഒരു പുതിയ ട്രെയിൻ സ്റ്റേബിളിംഗ് ലൈൻ സജ്ജമായെന്നും അധികൃതർ പറഞ്ഞു. കോട്ടയം മീനച്ചൽ ആറിന് സമീപം പാലം നമ്പർ 299ന്റെ പഴയ ഗർഡർ മാറ്റി നവീകരണം പൂർത്തിയാക്കി.ചാലക്കുടിക്കും കരുകുറ്റിക്കും ഇടയിൽ ഡൗൺലൈൻ (തൃശൂർ -എറണാകുളം) സെക്ഷനിൽ പാലത്തിന്റെ നവീകരണം ഇന്നലെ പൂർത്തിയാക്കി.