തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുട്ടത്തറ പെരുനെല്ലി ചന്തയ്ക്ക് സമീപം ടി.സി 43/1716 പുതുവൽ പുത്തൻവീട്ടിൽ പ്രമോദിനെയാണ് (23) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 10.20ന് ബീമാപ്പള്ളി, ബദരിയാനഗർ ഭാഗത്തുവച്ച് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.അജിത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് മാരുതി ഓമ്നി വാനിന്റെ സീറ്റിന്റെ അടിയിലും പിറകുവശത്തും ഒളിപ്പിച്ച കഞ്ചാവ് പിടിച്ചെടുത്തത്. ശംഖുംമുഖം എ.സി.പി പൃഥ്വിരാജ്, പൂന്തുറ എസ്.എച്ച്.ഒ പ്രദീപ്.ജെ, എസ്.ഐമാരായ അരുൺ കുമാർ,വി.ആ‌ർ.ബിനു, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ ബിജു ആർ.നായർ, അനുമോദ്,കൃഷ്ണകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.