
വർക്കല: പാളയംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ സൂര്യമോൾക്കും സൂര്യസുകന്യയ്ക്കും കെ.എസ്.ടി.എയുടെ കുട്ടിക്കൊരു വീട് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി.പരേതരായ സുരേഷ് അനിത ദമ്പതികളുടെ മക്കളാണ് ഇരുവരും.അമ്മുമ്മയുടെ തണലിലാണ് ഇപ്പോൾ കഴിയുന്നത്.വീടിന്റെ താക്കോൽദാനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.മികച്ചരീതിയിൽ വീട് പൂർത്തീകരിച്ച കരാറുകാരൻ സുനിൽകുമാറിനെ മൊമന്റൊയും പൊന്നാടയും നൽകി ആദരിച്ചു.കെ.എസ്.ടി.എ സബ്ജില്ലാ പ്രസിഡന്റ് ബി.ബൈജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി നജീബ്,സി.പി.എം ഏരിയാസെക്രട്ടറി എം.കെ.യൂസഫ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ,ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ, ജി.എസ്.സുനിൽ,ടി.കുമാർ,എം.ഇക്ബാൽ,ജനാർദ്ദനക്കുറുപ്പ്, ദീപു,വി.അജയകുമാർ,സിജോവ്സത്യൻ,ഡി.ബിജു, പി.സുജുമേരി,വി.എം.ശ്രീലത,ജയചന്ദ്രൻ,ബീന,ജവാദ്,പ്രസാദ് രാജേന്ദ്രൻ,വിദ്യാവിനോദ്,ആർ.റിജി,കെ.എസ്.ദിനിൽ, അശോക്കുമാർ എന്നിവർ പങ്കെടുത്തു.എസ്.ഉണ്ണികൃഷ്ണൻ സ്വാഗതവും ഓമനക്കുട്ടൻപിളള നന്ദിയും പറഞ്ഞു.