blind

നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരായ കുട്ടികളെയും അമ്മമാരെയും പങ്കെടുപ്പിച്ചുകൊണ്ട് അക്ഷര കേരള ബ്ലൈൻഡ് ഡഫ് വികലാംഗ സംരക്ഷണ സേവാസംഘം വാർഷികാഘോഷത്തോടനുബന്ധിച്ച് സാന്ത്വന സംഗമവും തമസോമ ജ്യോതിർഗമയയും സംഘടിപ്പിച്ചു.നെയ്യാറ്റിൻകര ഗാന്ധിസ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച വിദ്യാർത്ഥികളുടെ റാലിയും മജീഷ്യന്മാരുടെ ബൈക്ക് റാലിയും നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു.കാവ്യഞ്ജലിയും കുട്ടികൾ അവതരിപ്പിച്ച കലാവിരുന്നും സ്നേഹവിരുന്നും നടന്നു.സാന്ത്വനസംഗമം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.മൂവർണതല ക്ഷേത്രം എക്സി. ഓഫീസർ ഷിബു അദ്ധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹ കിറ്റുകളും പുതുവസ്ത്രവിതരണവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘടനാ ജനറൽ സെക്രട്ടറി കെ.അനിൽകുമാർ,മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ലിൻ,കൗൺസിലർ പെരുമ്പഴുതൂർ ഗോപൻ,മനുഷ്യാവകാശ മിഷൻ ജില്ലാ ചെയർമാൻ രാഭായ് ചന്ദ്രൻ,ഓലത്താണി അനിൽ,പ്രോഗ്രാം കോ-ഓർഡിനേറ്റർ കടത്തുവിള ജയരാജ്,ശബരിനാഥ് രാധാകൃഷ്ണൻ,തലയൽ മനോഹരൻ നായർ,റിട്ട.ഡി.ഇ.ഒ അന്നക്കുട്ടി ടീച്ചർ,കോട്ടുകാൽ എം.എസ്.ജയരാജ് എന്നിവർ പങ്കെടുത്തു.