
നെയ്യാറ്റിൻകര: വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആന്റ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ അമരവിള പുല്ലാമല പി. ഗോപാലൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ സ്കിൽഡേ സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ സരളാരത്നം ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ സുരേഷ്.ആർ.എസ്,പി.ടി.എ പ്രസിഡന്റ് ഡി.വിജയൻ,പ്രിൻസിപ്പൽ സുനന്ദ.എസ്,ഹെഡ്മിസ്ട്രസ് ലതികകുമാരി, കരിയർ മാസ്റ്റർ സരിത വി.എസ് എന്നിവർ പങ്കെടുത്തു.