k

തിരുവനന്തപുരം: ദുരന്ത സാഹചര്യങ്ങളിൽ അനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്ക് സംസ്ഥാനത്തിന്റെ തുടർച്ചയായ അഭ്യർത്ഥനകൾ അവഗണിച്ചുകൊണ്ട് വില ഈടാക്കുന്നത് അനുഭാവപൂർണമായ സമീപനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2018ലെ പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് 89540 മെട്രിക് ടൺ അരി അധികമായി അനുവദിച്ചതിന് 205.80കോടി രൂപയാണ്‌കേന്ദ്രം ആവശ്യപ്പെട്ടത്. ഓഖി, രണ്ടു പ്രളയങ്ങൾ, കൊവിഡ് എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ച സാഹചര്യത്തിൽ ഈ തുക ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കേന്ദ്രത്തോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല നിലപാട്‌ കേന്ദ്രം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തുക നൽകാൻ സംസ്ഥാനം തീരുമാനിച്ചത്.