g

തിരുവനന്തപുരം: ഡിജിറ്റൽ സയൻസ് പാർക്കിന്റെ താത്കാലിക പ്രവർത്തനം തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ കബനി ബ്ലോക്കിൽ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖലയിലെ പരമ്പരാഗത കോഴ്സുകളിൽ കാലാനുസൃതമായി മാറ്റം വരുത്തും. സാങ്കേതികാധിഷ്ഠിത ഉന്നത വിദ്യാഭ്യാസ ശാക്തീകരണം പ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ച് ആവശ്യമുള്ളതും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതുമായ കോഴ്സുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊണ്ടുവരാൻ നടപടി സ്വീകരിക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്കനുസൃതമായ കോഴ്സുകൾക്കാണ് പ്രാധാന്യം നൽകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഡിക്കൽ ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള കോഴ്സുകളും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.