
തിരുവനന്തപുരം: വഖഫ് ഭൂമി അന്യാധീനപ്പെടാൻ പാടില്ലെന്നാണ് സർക്കാർ നിലപാടെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കും. കൈയേറ്റക്കാർക്ക് ഹിയറിംഗിന് നോട്ടീസ് നൽകിയ ശേഷം നടപടികൾ പൂർത്തിയാക്കി കൈയേറ്റം ഒഴിപ്പിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം നിരീക്ഷിക്കാൻ മന്ത്രിതല സമിതിയുമുണ്ടെന്നും കെ.പി.എ മജീദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.