
തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോയ്ക്ക് കേന്ദ്രാനുമതി തേടികൊണ്ടുള്ള ഡി.പി.ആർ സംസ്ഥാനം സമർപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നാറ്റ് പാക്ക് വഴിയോ മറ്റ് അക്രഡിറ്റഡ് ഏജൻസീസ് വഴിയോ പുതിയ കോംപ്രിഹൻസീവ് മൊബിലിറ്റി പ്ലാനും ആൾട്ടർനേറ്റീവ് അനലൈസ് റിപ്പോർട്ടും തയാറാക്കി കേന്ദ്രത്തിന് നൽകും. തുടർന്ന് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന മാർനിർദ്ദേശങ്ങൾ അനുസരിച്ച് പുതുക്കിയ ഡി.പി.ആർ തയാറാക്കി സമർപ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം അടുത്തവർഷം മാർച്ചോടെ ആരംഭിക്കും.
നിലവിൽ പദ്ധതിയുടെ ജനറൽ കൺസൾട്ടന്റിനെ നിയമിക്കാനുള്ള ടെണ്ടർ നപടികൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങളും ഭൂമി ഏറ്റെടുക്കലുംറോഡ് വീതികൂട്ടുന്ന നടപടികളും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.