l

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് നടത്തിയ സമരത്തിനിടെയുണ്ടായ സംഭവങ്ങളിൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും അനൂപ് ജേക്കബിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരെ എടുത്ത കേസ് പിൻവലിക്കുമോയെന്ന ചോദ്യത്തിന് പ്രത്യേക മറുപടി നൽകിയിട്ടില്ല.