
തിരുവനന്തപുരം: ആരുടേയോ ക്വട്ടേഷൻ കിട്ടിയതു പോലെ ഭരണപക്ഷത്തെ ഒരു സംഘം പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം നിരന്തരമായി തടസപ്പെടുത്തുന്നതായി വി.ഡി.സതീശൻ നിയമസഭയിൽ ആരോപിച്ചു. ഗുണ്ടകൾ അഴിഞ്ഞാടിയിട്ടും പ്രവർത്തിക്കാൻ അനുവദിക്കാതെ പൊലീസിനെ നിർവീര്യമാക്കിയെന്ന് സതീശൻ പറഞ്ഞപ്പോൾ സി.പി.എമ്മിലെ രണ്ട് അംഗങ്ങൾ ബഹളം വച്ചു. ഇതോടെയാണ് സതീശൻ ക്വട്ടേഷൻ ആരോപണം ഉന്നയിച്ചത്. അതേസമയം സി.പി.ഐ അംഗങ്ങൾ പ്രതിപക്ഷ നേതാവിനെതിരെയുള്ള ബഹളത്തിൽ പങ്കാളികളായില്ല.