
ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനുകീഴിലെ പെരുങ്ങുഴി ഇടഞ്ഞുംമൂല ശാഖാ യോഗം കുടുംബ സമ്മേളനവും പ്രതിഭാ സംഗമവും നടന്നു.കുടുംബ സംഗമം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് നാലുമുക്ക് അദ്ധ്യക്ഷത വഹിച്ചു. നിർദ്ധന കുടുംബങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് തുടർ ചികിത്സാ ധനസഹായം വിഷ്ണുഭക്തൻ കൈമാറി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ അഭിരാമി അനിൽ,സൗരവ് സുനിൽ,വൈഷ്ണവി.എ,നിഥിൻ.വി,എസ്.അദ്വൈത്,എസ്.ശ്രേയസ്, ആത്മിക സന്തോഷ്.ജെ,അനുജിത്ത്.എസ്,നന്ദന.ബി, ഹരീഷ്മ.ജി എന്നിവർക്കു യൂണിയൻ തല ഷീൽഡുകളും മെഡലും നൽകി ആദരിച്ചു. ശാഖാ യോഗം സെക്രട്ടറി ജി.സാംബശിവൻ, യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.പുഷ്‌കരൻ, ജിജു പെരുങ്ങുഴി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ പ്രിയദർശൻ, ശാഖയോഗം രക്ഷാധികാരി എൻ.സദാശിവൻ, ഗുരുക്ഷേത്ര കാര്യദർശി എൻ.അജിത്ത് എന്നിവർ പങ്കെടുത്തു. 600ൽ അധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള ചിറയിൻകീഴ് യൂണിയനുകീഴിലെ ഏറെ പഴക്കമുള്ള ഇടഞ്ഞുംമൂല ശാഖാ യോഗത്തെ ഭരണ സൗകര്യം മുൻനിർത്തി രണ്ടു ശാഖാ യോഗങ്ങളാക്കി മാറ്റുന്നതിനു എസ്.എൻ.ഡി.പി യോഗം കൗൺസിലിനോടഭ്യർത്ഥിക്കാൻ കുടുംബസമ്മേളനം ഐകകണ്ഠ്യേന തീരുമാനിച്ചു.