h

തിരുവനന്തപുരം: കൊച്ചിൻ സർവകലാശാലയിൽ 16, 17 തീയതികളിൽ നടക്കുന്ന നോളഡ്ജ് ട്രാൻസലേഷൻ ദ്വിദിന ദേശീയ സമ്മേളനത്തിലേക്ക് മെഡിക്കൽ കോളേജുകളിലെ അസി. പ്രൊഫസർമാർ, അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ, പി.ജി വിദ്യാർത്ഥികൾ എന്നിവർക്ക് 14ന് വൈകിട്ട് 5.30നകം ഗവേഷണ പ്രൊപ്പോസലുകൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദേശീയ ക്രോസ് ഡിസിപ്ലിനറി കോൺഫറൻസിൽ പങ്കെടുക്കാം. 16ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷയാവും.