mla

ആര്യനാട്: പറണ്ടോട് കേന്ദ്രമാക്കി ആരംഭിച്ച ടൈറ്റൻസ് കരാട്ടെ ക്ലബിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കരാട്ടേ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷിഹാൻ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ഹരിസുധൻ,പറണ്ടോട് ഷാജി,കണ്ണൻ.എസ്.ലാൽ,ഗ്രാമ പഞ്ചായത്തംഗങ്ങളായ അനീഷ്,കെ.കെ.രതീഷ്,അരുവിയോട് സുരേന്ദ്രൻ,പ്രതാപൻ,സീനിയർ ഇൻസ്ട്രക്ടർമാരായ അനിൽകുമാർ,കുമാരസ്വാമി,സലിം എന്നിവർ പങ്കെടുത്തു.