attingal

ആറ്റിങ്ങൽ: ലഹരിക്കെതിരെ കേരളകൗമുദി ബോധപൗർണമി ക്ലബും എക്സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന കാമ്പെയിൻ ആറ്റിങ്ങൽ ഗവൺമെന്റ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നു.ആറ്റിങ്ങൽ നഗരസഭാ ചെയർപെഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജി.എൽ.നിമി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി.എൽ.പ്രഭൻ അദ്ധ്യക്ഷത വഹിച്ചു.ബിഗ് ബോസ് ഫെയിം, സീരിയൽതാരം മണികണ്ഠൻ തോന്നയ്ക്കൽ മുഖ്യാതിഥിയായി. ലഹരി വിരുദ്ധ സന്ദേശം അസി.എക്സൈസ് കമ്മീഷണർ ജയരാജ്.പി.കെ നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ, എസ്.എം.സി ചെയർമാൻ കെ.ശ്രീകുമാർ,കേരള കൗമുദി കടയ്ക്കാവൂർ ലേഖകൻ സതീഷ് കണ്ണങ്കര,കേരളകൗമുദി അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗവൺമന്റ് അവനവഞ്ചേരി ഹൈസ്കൂളിനും ലഹരിവിരുദ്ധ പ്രവർത്തനത്തിനെതിരെ സ്കൂളിലെ അദ്ധ്യാപകനായ സാബു.എൻ,രാജേന്ദ്രൻ അലുക്കോ,ആറ്റിങ്ങൽ ടാൻറം എം.ഡി.ഡോ.ബി.രാധാകൃഷ്ണൻ കവലയൂർ എസ്.താണുവൻ ആചാരി,എൻ.രവീന്ദ്രൻ നായർ,അജിൽ മണിമുത്ത്, ഡോ. കിഴക്കില്ലം രാജേഷ് നമ്പൂതിരി എന്നിവരെ ആദരിച്ചു.