വക്കം: കാളിദാസയും വക്കം ഖാദർ റിസർച്ച് ലൈബ്രറിയും സംയുക്തമായി വക്കം ഖാദർ ഹാളിൽ നടത്തിയ പ്രതിമാസ ചർച്ചയുടെ ഭാഗമായി 'നമ്മുടെ പുരാണോതിഹാസങ്ങൾ സ്വതന്ത്ര സോഫ്ട് വെയറുകളോ' എന്ന വിഷയത്തിൽ കെ.രാജാചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. രാമചന്ദ്രൻ കരവാരം,അഡ്വ. സുഗതൻ,പ്രകാശ് പ്ലാവഴികം,പ്രതീപ്,പ്രകാശ് വക്കം,കായിക്കര അശോകൻ,രാധാകൃഷ്ണൻ.കെ,പ്രസേന സിന്ധു,കെ.ജെയിൻ,ശശി വെട്ടുർ,സത്യദേവൻ,വക്കം മാധവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രകാശ് പ്ലാവഴികം, പ്രസേന സിന്ധു എന്നിവർ കവിത അവതരിപ്പിച്ചു. വക്കം സുകുമാരൻ മോഡറേറ്ററായിരുന്നു.