
തിരുവനന്തപുരം: എഴുത്തുകൂട്ടം കമ്മ്യൂണിറ്റി ഒഫ് ലെറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണവും കവി അരങ്ങും സംഘടിപ്പിച്ചു.പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.എഴുത്തുകൂട്ടം കമ്മ്യൂണിറ്റി ഒഫ് ലെറ്റേഴ്സ് ജില്ലാ പ്രസിഡന്റ് ഡോ.ഷബീർ അദ്ധ്യക്ഷത വഹിച്ചു.പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ മുഖ്യ അതിഥിയായിരുന്നു. ജോൺ റിച്ചാർഡ്, മഹേഷ് മാണിക്കം,സതീജ,സുജാത,സുഭാഷ് ബാബു,വൈഷ്ണവ് എന്നിവർ സംസാരിച്ചു.മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങിൽ പ്രശസ്ത കവികൾ കവിതകൾ അവതരിപ്പിച്ചു.ഡോ.ഉഷാ റാണി,പ്രീതി മറ്റത്തിൽ എന്നിവർ മോഡറേറ്റർമാരായിരുന്നു.