തിരുവനന്തപുരം: നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിംഗ് കോളേജിലെ ബി.ടെക് സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് എന്നീ അഞ്ച് പ്രോഗ്രാമുകൾക്ക് മൂന്നാം തവണയും എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചു. ഈ പ്രോഗ്രാമുകൾക്ക് ആദ്യമായി അക്രഡിറ്റേഷൻ ലഭിച്ചത് 2016ലാണ്. ഇതുകൂടാതെ 2025 ഡിസംബർ വരെ നാക് എ ഗ്രേഡ് അക്രഡിറ്റേഷനും പ്രാബല്യത്തിലുണ്ട്. 2022ൽ പുതുതായി രണ്ടു ബി.ടെക്, രണ്ട് എം.ടെക് പ്രോഗ്രാമുകൾ ആരംഭിക്കാൻ കോളേജിന് സാധിച്ചത് നേരത്തെതന്നെ അക്രഡിറ്റേഷൻ ഉള്ളതിനാലാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.