h

■ബോഡി ഷെയ്മിംഗ് എന്ന് പ്രതിപക്ഷം■സഭാരേഖയിൽ നിന്ന് നീക്കി

തിരുവനന്തപുരം: കോൺഗ്രസിന്റെ രാജ്യത്തെ അവസ്ഥയെ ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചനോടും ഇന്ദ്രൻസിനോടും താരതമ്യം ചെയ്ത് നിയമസഭയിൽ മന്ത്രി വി.എൻ. വാസവൻ നടത്തിയ പരാമർശം വിവാദമായതോടെ, മന്ത്രി സ്വയം പിൻവലിച്ചു.

ബോഡി ഷെയ്മിംഗ് ആരോപണമാണ് മന്ത്രിക്കെതിരെ പ്രതിപക്ഷം ഉയർത്തിയത്.

മന്ത്രി തന്നെ പിന്നീട് തന്റെ പരാമർശം രേഖയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. രേഖയിൽ നിന്ന് നീക്കിയതായി സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു

സഹകരണ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടയിൽ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയവെയായിരുന്നു മന്ത്രിയുടെ താരതമ്യ പരാമർശം . സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യാനന്തര ഭാരതം ഏല്പിച്ചു കിട്ടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ്. ആ കോൺഗ്രസ് ഇന്നെവിടെയെത്തിയെന്ന് മന്ത്രി ചോദിച്ചു. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാകുന്ന അവസ്ഥയായി. ഇപ്പോൾ ഹിമാചൽ പ്രദേശിൽ അധികാരം കിട്ടിയപ്പോൾ അവിടെ രണ്ട് ചേരികളായി നിൽക്കുന്നു. അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസിന് ഇന്ദ്രൻസിന്റെ പൊക്കമായി. അശോക് ഗ‌ലോട്ട് മുകളിലേക്ക് കയറിയാൽ സച്ചിൻ വലിക്കും, ഇവിടെ രമേശ് ചെന്നിത്തല കയറിയാൽ ആര് വലിക്കുമെന്ന് താൻ പറയുന്നില്ല. തരൂരിന്റെ വലി വേറെ. അവനവന്റെ താടി താങ്ങാൻ വയ്യാത്തവർ മറ്റുള്ളവരുടെ അങ്ങാടിയെങ്ങനെ താങ്ങുമെന്നും മന്ത്രി വാസവൻ ചോദിച്ചു.

മന്ത്രിയുടെ പരാമർശം രാഷ്ട്രീയമായ തെറ്റാണെന്ന് ക്രമപ്രശ്നമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.സാംസ്കാരിക മന്ത്രിയാണ് അദ്ദേഹമെന്നത് ഗൗരവം കൂട്ടുന്നുവെന്നും സതീശൻ പറഞ്ഞു. ഇതിന് മറുപടിയായാണ്, സ്പീക്കറുടെ

വിശദീകരണം.