തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശദിനം ആചരിച്ചു. പ്രസ് ക്ളബിൽ നടന്ന ചടങ്ങ് എ.ഐ.ആർ മുൻ ഡയറക്ടർ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ അഡ്വ.ഗണേഷ്‌കുമാർ അദ്ധ്യക്ഷനായി. വിവരാവകാശ കമ്മിഷൻ സെക്രട്ടറി എസ്.സജു,എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. രാധാകൃഷ്ണൻ,​കൗൺസിൽ ജനറൽ സെക്രട്ടറി തളിയൽ അപ്പുകുട്ടൻ,സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ,​വിഴിഞ്ഞം ഹനീഫ,അഡ്വ.ദേവദാസ് ദാമോദർ,നൗഷാദ്, ശാന്തി, എം.പി.രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.