kerala-congress-b

തിരുവനന്തപുരം : കേരള വനിത കോൺഗ്രസ് ബി.സംസ്ഥാന കമ്മിറ്റി പുന:സംഘടന യോഗം സംസ്ഥാന വൈസ് ചെയർപേഴ്സൺ ഏലിയാമ്മ ജോയി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് മഞ്ജു റഹീം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.കെ.ജി.മോഹൻ,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലക്ഷ്മി ശരൺ, ട്രഷറർ സ്മിത.ജി .നായർ,ജില്ലാ പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.വനിതാ സംസ്ഥാന കൺവെൻഷൻ മാർച്ചിൽ നടത്തുവാൻ യോഗം തീരുമാനിച്ചു. ഭാരവാഹികളായി ഡോ.ബീനാക്കുറുപ്പ്,വനജ രാജീവ്,നസീമ ഷാജഹാൻ(വൈസ് പ്രസിഡന്റുമാർ),സീനത്ത് അയൂബ്,രമ ഭായി,കെ.ലക്ഷ്മികുട്ടി( സെക്രട്ടറിമാർ),ബിന്ദു ബാബു,ഷീജരമേശ്(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.